Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുംബൈ: മുംബൈയിൽ കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ബാന്ദ്രയിലെ ശാസ്ത്രി നഗറിലുള്ള മൂന്നു നില കെട്ടിടമാണ് തകർന്നത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

പരിക്കേറ്റ 16 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ല. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപറേഷൻ ട്വീറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം രണ്ടോ മൂന്നോ പേർ മാത്രമേ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുള്ളു എന്നായിരുന്നു കരുതിയതെങ്കിലും കൂടുതൽ പേരുണ്ടെന്ന് വ്യക്തമായിയെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം ഇനിയും വർധിക്കാൻ ഇടയുണ്ട്.