Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: കാണാതായ സൈക്കിളിന് പകരം പുതിയത് വാങ്ങിക്കൊടുത്ത് നന്മയുടെ മുഖമായി മണ്ണുത്തി പൊലീസ്. പട്ടാളക്കുന്നില്‍ താമസിക്കുന്ന അര്‍ഷാദിനാണ് പുതിയ സൈക്കിള്‍ വാങ്ങി നല്‍കിയത്.

കഴിഞ്ഞ 13ന് മാതാവുമൊത്ത് തൃശൂരില്‍ പോകാനായി മണ്ണുത്തി സബ്ബ് വേയില്‍ സൈക്കിള്‍ വെച്ച്‌ ബസില്‍ പോയതായിരുന്നു അര്‍ഷാദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചു വന്നപ്പോള്‍ സൈക്കിള്‍ കാണാതായി. ഉടനെ മണ്ണുത്തി സ്റ്റേഷനില്‍ പരാതി കൊടുത്തു. പൊലീസ് പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി പരിശോധിച്ച്‌ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് പൊലീസ് പുതിയ സൈക്കിള്‍ വാങ്ങിക്കൊടുക്കുകയായിരുന്നു. പിതാവിന്റെ മരണശേഷം സാമ്പത്തിക പ്രയാസത്തിലായിരുന്നു അര്‍ഷാദിന്റെ കുടുംബം.

വീട്ടുജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചുണ്ടാക്കിയ തുക കൊണ്ടാണ് മാതാവ്, ആറ് മാസം മുമ്പ് പുതിയ സൈക്കിള്‍ വാങ്ങിക്കൊടുത്തത്. മുക്കാട്ടുക്കര ബത്‌ലഹേം സ്‌കൂളില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ഷാദ്.