Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കു​​റ​​വി​​ല​​ങ്ങാ​​ട്: സാ​​റേ, കോ​​വി​​ഡ് ത​​ക​​ര്‍​​ത്ത ബാ​​ച്ചാ​​ണ്. ക​​നി​​വു തോ​​ന്നി ചു​​മ്മാ എ ​​പ്ല​​സ് ഇ​​ട്ടേ​​ര്. എ​​സ്‌എ​​സ്‌എ​​ല്‍​​സി പ​​രീ​​ക്ഷ​​യു​​ടെ ഗ​​ണി​​ത​​ശാ​​സ്ത്ര​​ത്തി​​ന്‍റെ ആ​​ദ്യ ഉ​​ത്ത​​രം ക​​ണ്ട ക​​ണ​​ക്കു​​മാ​​ഷൊ​​ന്നു ഞെ​​ട്ടി.

മൂ​​ല്യ​​നി​​ര്‍​​ണ​​യ​​ത്തി​​ന് ല​​ഭി​​ച്ച ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് തി​​രി​​ച്ചും മ​​റി​​ച്ചും നോ​​ക്കി വി​​ഷ​​യം ക​​ണ​​ക്കു​​ത​​ന്നെ​​യാ​​ണെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തി. മൂ​​ല്യ​​നി​​ര്‍​​ണ​​യ​​ത്തി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ല്‍ ഈ ​​വി​​വ​​രം സ​​ഹ​​അ​​ധ്യാ​​പ​​ക​​രു​​മാ​​യി പ​​ങ്കു​​വ​​ച്ച​​പ്പോ​​ഴാ​​ണു കാ​​ര്യ​​ത്തി​​ന്‍റെ പോ​​ക്ക് പി​​ടി​​കി​​ട്ടി​​യ​​ത്. പ​​ല ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളി​​ലും അ​​ധ്യാ​​പ​​ക​​ന്‍റെ ക​​നി​​വി​​നാ​​യു​​ള്ള അ​​ഭ്യ​​ര്‍​​ഥ​​ന യു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​​ണ​​ക്കു​​പ​​രീ​​ക്ഷ​​യി​​ല്‍ മാ​​ത്ര​​മാ​​ണ് ഈ ​​അ​​ഭ്യ​​ര്‍​​ഥ​​ന​​യെ​​ന്ന് ക​​രു​​ത​​രു​​ത്. വി​​ഷ​​യം ഏ​​താ​​ണെ​​ങ്കി​​ലും വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​ടെ യാ​​ച​​ന​​ക​​ളും അ​​പേ​​ക്ഷ​​ക​​ളും മൂ​​ല്യ​​നി​​ര്‍​​ണ​​യ ക്യാ​​മ്പക​​ളി​​ല്‍ പൊ​​ട്ടി​​ച്ചി​​രി തീ​​ര്‍​​ക്കു​​ക​​യാ​​ണ്.

ബ​​യോ​​ള​​ജി​​യി​​ല്‍ അ​​നീ​​മി​​യ എ​​ന്ന് ഇം​​ഗ്ലീ​​ഷി​​ല്‍ എ​​ഴു​​തി​​യ പ​​ത്താം​​ക്ലാ​​സു​​കാ​​ര​​ന​​ത് അ​​മോ​​ണി​​യ​​യാ​​യി. അ​​രി​​വാ​​ള്‍ രോ​​ഗ​​ത്തെ ഇം​​ഗ്ലീ​​ഷി​​ല്‍ ഭം​​ഗി​​യാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ഈ ​​പു​​ലി​​വാ​​ല്‍ പി​​ടി​​ച്ച​​തെ​​ന്ന​​തും പ്ര​​ത്യേ​​ക​​ത​​യാ​​ണ്. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത് ആ​​ണ്‍​കു​​ട്ടി​​യാ​​ണെ​​ന്ന സൂ​​ച​​ന ന​​ല്‍​​കാ​​ന്‍ ക്രോ​​മ​​സോം ജോ​​ഡി​​യെ സൂ​​ചി​​പ്പി​​ച്ച്‌ അ​​ഭ്യ​​ര്‍​​ഥ​​ന ന​​ട​​ത്തി​​യ​​വ​​രും ബ​​യോ​​ള​​ജി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ലെ താ​​ര​​ങ്ങ​​ളാ​​ണ്.മ​​റ്റൊ​​രാ​​ള്‍ ന​​മ്മ​​ള്‍ ‘പെ​​ണ്ണു​​ങ്ങ​​ള​​ല്ലേ ടീ​​ച്ച​​റേ’ എ​​ന്ന് എ​​ഴു​​തി കാ​​രു​​ണ്യം നേ​​ടാ​​ന്‍ നോ​​ക്കി​​യെ​​ങ്കി​​ലും ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ല​​ഭി​​ച്ച​​ത് സാ​​റി​​ന്‍റെ കൈ​​യി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന​​ത് വൈ​​രു​​ധ്യ​​മാ​​യി.

ഇം​​ഗ്ലീ​​ഷി​​ല്‍ പ​​ല വി​​ദ്യാ​​ര്‍​​ഥി​​ക​​ളും വ്യാ​​ക​​ര​​ണ​​മെ​​ന്ന​​ത് എ​​ന്താ​​ണെ​​ന്ന് പോ​​ലും മ​​ന​​സി​​ലാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്ന സ്ഥി​​തി​​യാ​​ണെ​​ന്ന് അ​​ധ്യാ​​പ​​ക​​ര്‍ പ​​റ​​യു​​ന്നു. എ​​ട്ട്, ഒ​​ന്‍​​പ​​ത് ക്ലാ​​സു​​ക​​ളി​​ല്‍ ഓ​​ണ്‍​ലൈ​​ന്‍ പ​​ഠ​​ന​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​യ ബാ​​ച്ചാ​​ണ് ഇ​​ക്കു​​റി പ​​ത്താം ക്ലാ​​സി​​ല്‍ ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.
കൈ​​യി​​ല്‍ കി​​ട്ടാ​​ത്ത കു​​ട്ടി​​ക​​ളാ​​യ​​തി​​നാ​​ലാ​​ണു വ്യാ​​ക​​ര​​ണ​​മ​​ട​​ക്കം ന​​ന്നാ​​യി പ​​ഠി​​ക്കാ​​തെ പോ​​യ​​തെ​​ന്നാ​​ണ് അ​​ധ്യാ​​പ​​ക​​രു​​ടെ നി​​ല​​പാ​​ട്.