Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കിയാണ് സാധാരണ ഗതിയില്‍ ഏരിയ തിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്ന് കെ മുരളീധരന്‍ എം പി. സിപിഐഎം പ്രത്യയശാസ്ത്രം മറന്നു. വീട്ടിലെത്തുന്ന മന്ത്രിമാര്‍ക്ക് ജനങ്ങള്‍ ചായയും പലഹാരങ്ങളും നല്‍കും. എന്നാല്‍ വോട്ട് യുഡിഎഫിനാണ് നല്‍കുകയെന്ന് മുരളീധരന്‍ പറഞ്ഞു. തൃക്കാക്കരയില്‍ വോട്ട് തേടാന്‍ ഒരു വര്‍ഷത്തെ വികസന നേട്ടം ഒന്നും സര്‍ക്കാരിനില്ലെന്നും മുരളീധരന്‍ പറഞ്ഞു. മെയ് 21ന് തൃക്കാക്കരയിലെ ജനകീയ കോടതിയില്‍ സര്‍ക്കാരിനെതിരെ ജനം വിധി എഴുതുമെന്നും അദ്ദേഹം പറഞ്ഞു

ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. കല്ലിടല്‍ നിര്‍ത്തിയെന്ന് ഒരു മന്ത്രി പറയുന്നു എന്നാല്‍ നിര്‍ത്തിയിട്ടില്ലെന്ന് മറ്റൊരു മന്ത്രി പറയുന്നു. കെ റെയില്‍ വന്നാല്‍ കേരളത്തില്‍ പ്രളയമുള്‍പ്പെടെ വരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ കല്ലിട്ട സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. തൃക്കാക്കരിയല്‍ പി ടി തോമസിന്റെ പിന്‍ഗാമിയായി ഉമ തന്നെ വരും. അദ്ദേഹം കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ് വിട്ടവരെ വച്ചാണ് എല്‍ഡിഎഫ് ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നത്. അവര്‍ കോണ്‍ഗ്രസിന് വേണ്ടാത്തവരാണ്. അങ്ങനെയുള്ളവരെ വച്ച് സിപിഐഎം പുതിയ പദ്ധതി നടത്തുന്നുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിക്കൊപ്പമാണെന്ന് പറഞ്ഞ സര്‍ക്കാര്‍, പരാതി ഉന്നയിച്ചപ്പോള്‍ അതിജീവിതയ്‌ക്കെതിരെ തിരിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗയീതയും ഒരുപോലെ എതിര്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

തൃക്കാക്കരയിൽ സർക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് കെ മുരളീധരൻ; തൃക്കാക്കരയില്‍ വോട്ട് തേടാന്‍ ഒരു വര്‍ഷത്തെ വികസന നേട്ടം ഒന്നും സര്‍ക്കാരിനില്ലെന്നും മുരളീധരൻ