
സ്വന്തം ലേഖകൻ
കോട്ടയം : മർച്ചൻറ്സ് അസോസിയേഷൻ്റെ വാർഷിക പൊതുയോഗം വ്യാപാര ഭവനിൽ നടന്നു. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷം വൻ വിജയം നേടി. 37 സീറ്റുകളിലേക്ക് നടന്ന വാശിയേറിയ മൽസരത്തിൽ സന്തോഷ് വർഗീസും, സുരേഷ് വൃന്ദാവനും നയിച്ച വിമത പക്ഷം ഒറ്റ സീറ്റ് മാത്രം നേടി തകർന്ന് തരിപ്പണമായി. 36 സീറ്റിലും ഔദ്യോഗിക പക്ഷം വൻ വിജയം നേടി.



2022 / 24 ലെ ഭാരവാഹികളായി ഹാജി എം കെ ഖാദർ (പ്രസിഡണ്ട്) എ.കെ.എൻ പണിക്കർ (ജനറൽ സെക്രട്ടറി) സി.എ. ജോൺ (ട്രഷറർ) ഫിലിപ്പ് മാത്യു തരകൻ , അബ്ദുൾ സലാം.കെ.പി.,ഗിരീഷ്.പി.ബി (വൈസ് പ്രസിഡൻ്റുമാർ) കെ.പി. രാധാകൃഷ്ണൻ, തോമസ് .എ.എ., കെ.പി.നൗഷാദ് (സെക്രട്ടറിമാർ) റ്റി.ഡി.ജോസഫ് (രക്ഷാധികാരി ) എന്നിവരെ തിരഞ്ഞെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







