Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെ​ന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് 77-ാം ജന്മദിന ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഛിദ്രശക്തികൾക്കെതിരെ കേരളത്തെ കൂടുതൽ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാൻ കഴിയട്ടെ എന്നും സ്റ്റാലിൻ ആശംസാ കുറിപ്പിൽ പറയുന്നു.

പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജന്മദിനാശംസകൾ നേരുന്നുവെന്ന് സ്റ്റാലിൻ തൻറെ ഫേസ്ബുക്കിൽ കുറിച്ചു. ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ പിണറായി വിജയൻ തൻറെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.