ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ അധ്യാപക ഒഴിവ്; വിശദവിവരങ്ങൾ അറിയാം
സ്വന്തം ലേഖിക
എളേരിത്തട്ട്: ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ ജേര്‍ണലിസം, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്.
കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന് നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
23ന് രാവിലെ 11ന് ജേര്‍ണലിസം, 31ന് രാവിലെ 11ന് പൊളിറ്റിക്കല്‍ സയന്‍സ് അഭിമുഖം നടക്കും. നെറ്റാണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 0467 2241345, 9847434858.