ഒന്നിച്ച്‌ മദ്യപിക്കവേ കുടുംബപ്രശ്‌നങ്ങളെ ചൊല്ലി വാക്കേറ്റവും മല്‍പ്പിടിത്തവും; ഉടുത്തിരുന്ന മുണ്ട് കൊണ്ട് ശ്വാസം മുട്ടിച്ച്‌  ഇരട്ട  സഹോദരനെ  കൊലപ്പെടുത്തി;  വിവരം സ്റ്റേഷനില്‍  വിളിച്ചറിയിച്ചതും അഖിലേഷ് തന്നെ; കേളകത്തെ ഞെട്ടിച്ച്‌ യുവാവിന്റെ അരുംകൊല

ഒന്നിച്ച്‌ മദ്യപിക്കവേ കുടുംബപ്രശ്‌നങ്ങളെ ചൊല്ലി വാക്കേറ്റവും മല്‍പ്പിടിത്തവും; ഉടുത്തിരുന്ന മുണ്ട് കൊണ്ട് ശ്വാസം മുട്ടിച്ച്‌ ഇരട്ട സഹോദരനെ കൊലപ്പെടുത്തി; വിവരം സ്റ്റേഷനില്‍ വിളിച്ചറിയിച്ചതും അഖിലേഷ് തന്നെ; കേളകത്തെ ഞെട്ടിച്ച്‌ യുവാവിന്റെ അരുംകൊല

സ്വന്തം ലേഖകൻ

പേരാവൂര്‍: കണ്ണൂര്‍ ജില്ലയിലെ കേളകത്ത് സഹോദരനെ കൊന്ന യുവാവിന്റെ ക്രൂരകൃത്യം നാടിനെ നടുക്കി.

ഇരട്ട സഹോദരനെ കൊന്നതിനു ശേഷം യുവാവ് തന്നെയാണ് കേളകം പൊലീസില്‍ ഈക്കാര്യം വിളിച്ചറിയിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരട്ടസഹോദരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് പി.രവീന്ദ്രനെ (31)നെ കൊലപ്പെടുത്തിയെന്ന കേസില്‍ മൂത്ത സഹോദരന്‍ അഖിലേഷിനെയാണ് (31) കേളകം പൊലീസ് അറസ്റ്റ് ചെയ്തത്
.കേളകത്ത് ബാവലി പുഴയുടെ കരയില്‍ കമ്പിപ്പാലത്തിനു സമീപം ഇന്നലെ വൈകുന്നേരം നാലരയോടെയാണ് കൊലപാതകം നടന്നത്.

ഇരുവരും ഒന്നിച്ചു മദ്യപിച്ച ശേഷമാണ് വഴക്കുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കുടുംബപരമായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും കലഹിക്കുകയും ഒടുവില്‍ മല്‍പിടിത്തത്തില്‍ എത്തുകയുമായിരുന്നു. അഭിനേഷിനെ ഉടുത്തിരുന്ന മുണ്ടുകൊണ്ടു ശ്വാസംമുട്ടിച്ചുകൊന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കമ്പിപാലത്തിനു സമീപം വീണുകിടന്ന മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്റെ തെളിവുകളുണ്ട്. കൊലയ്ക്കു ശേഷം അഖിലേഷ് തന്നെയാണ് സഹോദരനെ കൊന്നവിവരം പൊലീസില്‍ വിളിച്ചറിയിച്ചത്. നേരത്തെ അഭിനേഷിന്റെ കൂടെ അഖിലേഷിനെ കണ്ടവരുണ്ടായിരുന്നു. ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ചില കുടുംബപ്രശ്നങ്ങളുടെ പേരില്‍ നടന്ന വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നേരത്തെ ഇവര്‍ തമ്മില്‍ മറ്റു പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. പേരാവൂര്‍ ഡി.വൈ. എസ്‌പിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. അഖിലേഷിനെ ചോദ്യം ചെയ്തുവരികയാണ്. കേളകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.