
നാടുവിട്ടത് പിതാവിന്റെ സ്കൂട്ടറില്‍; കേരളത്തിന് പുറത്ത് മാറി മാറി താമസം; കുമരകത്ത് നിന്നും രണ്ടാഴ്ച മുൻപ് കാണാതായ ഇരുപതുകാരനെയും വിദ്യാര്‍ഥിനിയെയും കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി
സ്വന്തം ലേഖകൻ
കുമരകം: കുമരകത്തുനിന്നും രണ്ടാഴ്ച മുൻപ് കാണാതായ 20 കാരനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും കുമരകം പൊലീസ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി.
വിദഗ്ധമായ അന്വേഷണത്തിലൂടെയാണു കുമരകം പൊലീസ് ഇവരെ കണ്ടെത്തിയത്. കാണാതായതിനെ തുടര്‍ന്ന് ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പലയിടങ്ങളില്വച്ചും ഇവരെ കണ്ടെത്തിയതായി ഫോണ്‍ സന്ദേശം ലഭിച്ച് ബന്ധുക്കളും പൊലീസും നിരവധിയിടങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുൻപ് ഇവര്‍ ഊട്ടിയിലൂടെ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് ഇവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പിന്നിടും കേരളത്തിനു വെളിയില്‍ തുടര്‍ന്ന അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്. യുവാവ് പിതാവിന്റെ സ്കൂട്ടറിലാണു കാമുകിയായ 16 കാരിയേയും കൊണ്ട് നാടുവിട്ടത്. പിന്നീട് സ്കൂട്ടര്‍ വൈറ്റിലയില്‍നിന്നും കണ്ടെത്തിയിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.