video
play-sharp-fill
കേരളത്തില്‍ നിന്നുമുള്ള മികച്ച ബോക്‌സിങ് താരങ്ങള്‍ക്ക് തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് പ്രശസ്ത ബോക്‌സിങ് താരം മേരി കോം

കേരളത്തില്‍ നിന്നുമുള്ള മികച്ച ബോക്‌സിങ് താരങ്ങള്‍ക്ക് തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് പ്രശസ്ത ബോക്‌സിങ് താരം മേരി കോം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തില്‍ നിന്നുമുള്ള മികച്ച ബോക്‌സിങ് താരങ്ങള്‍ക്ക് തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു പ്രശസ്ത ബോക്‌സിങ് താരം മേരി കോം.

കേരള ഒളിമ്ബിക് അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒട്ടനവധി ബോക്‌സിങ് താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തില്‍ നിന്നും രാജ്യാന്തര മത്സരത്തിന് പ്രാപ്തരായ ബോക്‌സിങ് താരങ്ങള്‍ ഒന്നും വളര്‍ന്നു വരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ നിന്നുള്ള കഴിവുറ്റ യുവ ബോക്‌സിങ് താരങ്ങള്‍ വന്നാല്‍ തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം നല്‍കും.

ഒളിമ്ബിക് അസോസിയേഷന്‍ പോലുള്ള സംഘടനങ്ങള്‍ ഇത്തരത്തില്‍ രാജ്യാന്തര താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മുന്‍ കൈയടുക്കണമെന്നും മേരികോം അഭിപ്രായപ്പെട്ടു.

ഒളിമ്ബിക്‌സില്‍ ഒരു സ്വര്‍ണ്ണം നേടണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹമെന്നും നിലവില്‍ കൂടുതല്‍ ശ്രദ്ധ ജൂലൈ മാസത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണെന്നും അവര്‍ പറഞ്ഞു.