Saturday, April 25, 2026

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്;കുറ്റവാളികൾക്ക് കുരുക്ക് മുറുകുന്നു ; ആലുവ റൂറല്‍ പരിധിയില്‍ ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചു; 31 പേരെ നാടു കടത്തി

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി : ആലുവ റൂറല്‍ പരിധിയില്‍ ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് എന്ന പേരില്‍ ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചു.
31 പേരെ നാടു കടത്തി. മുന്‍കാല കുറ്റവാളികളേയും, തുടര്‍ച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്.പി കെ.കാര്‍ത്തിക്ക് അറിയിച്ചു.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി മുൻകാല കുറ്റവാളികളുടെ പ്രവർത്തനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപെടുത്തിയിട്ടുണ്ട്. ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കാപ്പ പോലുള്ള നിയമങ്ങൾക്കു കീഴിൽ കൊണ്ടുവരുമെന്ന് എസ്.പി കെ.കാർത്തിക്ക് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ റൂറൽ മേഖലയിൽ ഗുണ്ടാസംഘങ്ങൾ വീണ്ടും തല പൊക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. പലയിടത്തും ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകളും പതിവായി. ഈ സാഹചര്യത്തിലാണ് ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് അധികാരികൾ തീരുമാനിച്ചത്. പഴയ ക്രിമിനലുകളുടെ ഇപ്പോഴത്തെ പ്രവർത്തികളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ടാ പ്രവർത്തനങ്ങൾ വിട്ട് മയക്കുമരുന്ന് വിതരണ രംഗത്ത് സജീവമായവരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്