Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൊടുപുഴ: ഇടുക്കി വണ്ടന്‍മേട്ടില്‍ യുവാവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം കലര്‍ത്തി.

വണ്ടന്‍മേട് മണിയംപെട്ടി സ്വദേശി രാജ്കുമാറാണ് (18) മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് പ്രവീണ്‍ കുമാറിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്കുമാറിനെ കൊന്നതിന് ശേഷം മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പവന്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സുഹ്യത്ത് പ്രവീണ്‍ കുമാറിനെ തിങ്കളാഴ്ച്ച രാവിലെ 10 മണിയോടുകൂടി രാജ് കുമാറിനെപ്പം കണ്ടതായി പിതാവ് പവന്‍ രാജ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതോടെയാണ് കേസ്സില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് ഉണ്ടായത്.

ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പുസ്വാമി ഐപിഎസ്സിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ കേരളാ- തമിഴ്നാട് അതിര്‍ത്തിയില്‍ വനത്തിനുള്ളില്‍ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
,
തുടര്‍ന്ന് നടത്തിയ ശാസ്ത്രിയ അന്വേഷത്തില്‍ പ്രതി പ്രവീണ്‍ കുമാറിന്റെ സഹോദരിയും കൊല്ലപ്പട്ട രാജ്കുമാറും തമ്മില്‍ പ്രണയ ബന്ധത്തിലായിരുന്നുവെന്ന് കണ്ടെത്തി.
ഇക്കാര്യം മനസിലാക്കിയ പ്രവീണ്‍ ഒരു മാസമായി രാജ്കുമാറിനെ കൊലപ്പെടുത്താന്‍ തയാറെടുക്കുകയായിരുന്നു.

14ന് ഇരുവരും രാവിലെ മണിയംപെട്ടിയിലുള്ള ഗ്രൗണ്ടില്‍ വച്ച്‌ കാണുകയും നെറ്റിത്തൊഴുവിലുള്ള ബിവറേജില്‍ നിന്നും മദ്യം വങ്ങുകയും തമിഴ്നാട് വനത്തിലെത്തി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. പ്രവീണ്‍ തന്റെ കൈയില്‍ കരുതിയിരുന്ന മാരക വിഷം മദ്യത്തില്‍ കലര്‍ത്തി ലഹരിയിലായ രാജ്കുമാറിന്റെ വായില്‍ ഒഴിച്ചുകൊടുത്തു.

തുടര്‍ന്ന് അസ്വസ്ഥനായി അവിടെ നിന്നും ഓടി കാനന പാതയിലുടെ വീട്ടിലോട്ട് പോകാന്‍ ശ്രമിക്കവേ രാജ്കുമാറിനെ പിന്‍ തുടര്‍ന്ന് എത്തിയ പ്രവീണ്‍ ഇടയ്ക്ക് തടഞ്ഞ് നിര്‍ത്തുകയും പാറപ്പുറത്ത് അവശനിലയില്‍ വീണ രാജ്കുമാറിന്റെ മരണം ഉറപ്പ് വരുത്തുന്നതു വരെ അവിടെ കാവല്‍ നില്‍ക്കുകയും ചെയ്തു. പ്രവീണ്‍ തിരികെ വീട്ടില്‍ എത്തി ആരോടും വിവരം പറയാതെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ആണ് 12 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനായത്. അന്വേഷണത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ ഒപ്പം വണ്ടന്‍മേട് ഐപി നവാസ് കട്ടപ്പന, ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ ടീം അംഗങ്ങളായ എസ്‌ഐമാരായ സജിമോന്‍ ജോസഫ്, ബാബു എം, സിപിഒമാരായ ടോണി ജോണ്‍, വി കെ അനീഷ്, ജോബിന്‍ ജോസ്, സുബിന്‍ പി എസ്, ശ്രീകുമാര്‍ വണ്ടന്‍മേട് എസ്‌ഐമാരായ എബി ജോര്‍ജ്, ഡിജു, റജി കുര്യന്‍, ജെയിസ്, മഹേഷ്, സിപിഒമാരായ ബാബുരാജ്, റാള്‍സ് , ഷിജുമോന്‍ എന്നിവരും ഉണ്ടായിരുന്നു.