
സ്വന്തം ലേഖകൻ
അമൃത്സര്‍: പഞ്ചാബില്‍ എഎപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്കര്‍ കാലനിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ഉച്ചക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ.
ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളടക്കം നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പത് ഏക്കറിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കുള്ള പന്തല്‍ ഒരുക്കിയിരിക്കുന്നത്. ഒരുലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 50 ഏക്കറില്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി 8,000 മുതല്‍ 10,000 പൊലീസുകാരെ വിന്യസിക്കും.
അതേസമയം മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് എഎപി അറിയിച്ചിരുന്നു.







