Spread the love

സ്വന്തം ലേഖകൻ
കൊല്ലം: ബാറില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. നിലത്തുവീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി.

video
play-sharp-fill

കൊല്ലം പോരുവഴി സ്വദേശി നിസാമാണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭരണിക്കാവ്-ശാസ്താംകോട്ട റോഡിലെ ബാറിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങളാണ് കയറിയിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞതോടെ നിസാമിനെ സെക്യൂരിറ്റി ജീവനക്കാര്‍ ബാറില്‍നിന്ന് പുറത്തെത്തിച്ചതായിരുന്നു.

തുടര്‍ന്നാണ് നിസാം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ചില വാഹനങ്ങള്‍ നിസാമിനെ വെട്ടിച്ച്‌ കടന്നുപോയി.

നിസാം റോഡില്‍ വീണതിനെ പിന്നാലെ വേഗത്തിലെത്തിയ രണ്ട് വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.