video
play-sharp-fill

ഹിജാബ് വിവാദത്തില്‍ വിധിയുമായി കര്‍ണാടക ഹൈക്കോടതി;  കർണാടകയില്‍ 21 വരെ നിരോധനാജ്ഞ

ഹിജാബ് വിവാദത്തില്‍ വിധിയുമായി കര്‍ണാടക ഹൈക്കോടതി; കർണാടകയില്‍ 21 വരെ നിരോധനാജ്ഞ

Spread the love

സ്വന്തം ലേഖകൻ
ബാം​​ഗ്ലൂർ: ഹിജാബ് വിവാദത്തില്‍ വിധിയുമായി കര്‍ണാടക ഹൈക്കോടതി. ഹിജാബ് ഇസ്ലാമിന്‍റെ അവിഭാജ്യ ഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർത്ഥികള്‍ക്ക് എതിർക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നാംഗ ബെഞ്ച് ഉത്തരവിട്ടു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളി.

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. മതാചാരത്തിനുള്ള സ്വാതന്ത്ര്യം പൗരനുണ്ടെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ തുടക്കം മുതലെടുത്ത നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വിധി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ ഇന്ന് മുതല്‍ 21 വരെ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയ്‌ക്കെല്ലാം സമ്ബൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചിരുന്നു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്