video
play-sharp-fill

യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി മാലപൊട്ടിച്ച്‌ സംഭവം;  പ്രതി പിടിയില്‍

യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി മാലപൊട്ടിച്ച്‌ സംഭവം; പ്രതി പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി മാലപൊട്ടിച്ച്‌ കടന്നു കളഞ്ഞ പ്രതി പിടിയില്‍.

ജമാലുദീനെ{60}യാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദനശേരി വയലിനോട് ചേര്‍ന്നുള്ള ഭാഗത്ത് സ്ഥിരമായി പശുവിന് തീറ്റിക്കായി പുല്ല് അറുക്കുവാനായി വരുന്ന പ്രതി ജോലിക്ക് പോകുന്ന യുവതിയെ ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു. ശനിയാഴ്ച രാവിലെ ഇത് വഴി വന്ന യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി പ്രതി മാല പൊട്ടിച്ച്‌ സ്‌കൂട്ടര്‍ എടുത്ത് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. പുനലൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊട്ടിച്ചെടുത്ത മാല ഇയാള്‍ ഇടമണ്‍ കൈലാത്ത് ഫൈനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍ മുപ്പതിനായിരം രൂപയ്ക്ക് പണയം വെച്ചിരുന്നു. ഇയാള്‍ പണയം വച്ച സ്വര്‍ണവും 30000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സമാന സംഭവങ്ങളില്‍ ഏതെങ്കിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തി വരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.