video
play-sharp-fill

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ  ഐ.എന്‍.ടി.യു.സി നേതാവ് റിമാന്‍റില്‍  ;വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

Spread the love

സ്വന്തം ലേഖിക

കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു.

സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പി.സി സുനിലിനെതിരെയാണ് യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ഐ.എന്‍.ടി.യു.സിക്ക് കീഴിലുള്ള ഫാം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവും പൂക്കോട് സര്‍വകലാശാല യുണിറ്റ് പ്രസിഡന്റുമാണ് സുനില്‍. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിയാണ് പരാതിക്കാരി.