play-sharp-fill
‘ക്വിറ്റ് ടുബാകോ ആപ്പ്’; പുകയില ഉത്‌പന്നങ്ങളോട് ഗുഡ് ബൈ പറയാനും എല്ലാതരത്തിലും പുകയില ഉപേക്ഷിക്കാനും സഹായിക്കുന്ന ആദ്യ ആപ്പ് ലോകാരോഗ്യ സംഘടന പുറത്തിറക്കി

‘ക്വിറ്റ് ടുബാകോ ആപ്പ്’; പുകയില ഉത്‌പന്നങ്ങളോട് ഗുഡ് ബൈ പറയാനും എല്ലാതരത്തിലും പുകയില ഉപേക്ഷിക്കാനും സഹായിക്കുന്ന ആദ്യ ആപ്പ് ലോകാരോഗ്യ സംഘടന പുറത്തിറക്കി

സ്വന്തം ലേഖിക
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മൂലം പ്രതിവര്‍ഷം എട്ട് ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്ന് കണക്ക്.

പുകയില ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ നിര്‍മതാക്കളും ഉപഭോക്താക്കളും തെക്ക്-കിഴക്കന്‍ ഏഷ്യ മേഖലയാണ്. ഇവിടെ മാത്രം ഇത് 1.6 ദശലക്ഷം ജീവന്‍ പൊളലിയുന്നു.


ഈ സാഹചര്യത്തില്‍ സിഗരറ്റിനോട് വിട പറയാനും പുകയില്ലാത്തതും മറ്റ് പുതിയ ഉല്‍പന്നങ്ങളും ഉള്‍പെടെ എല്ലാ രൂപങ്ങളിലും പുകയില ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കുന്നതിനായി ആപ് പുറത്തിറക്കി ലോകാരോഗ്യ സംഘടന. ‘ക്വിറ്റ് ടുബാകോ ആപ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദോഷവശങ്ങള്‍ തിരിച്ചറിയാനും ആസക്തികള്‍ നിയന്ത്രിക്കാനും പുകയില ഉപേക്ഷിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡബ്ല്യുഎച്‌ഒ പുറത്തിറക്കിയ ആദ്യ ആപ് സഹായിക്കുന്നു.

കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നിവയുള്‍പെടെയുള്ള സാംക്രമികേതര രോഗങ്ങളുടെ (എന്‍സിഡി) പ്രധാന അപകട ഘടകമാണ് പുകയില ഉപയോഗം. നിലവിലുള്ള കോവിഡ്-19 മഹാമാരിയില്‍ പുകയില ഉപയോക്താക്കള്‍ക്ക് സങ്കീര്‍ണതകള്‍ക്കും ഗുരുതരമായ രോഗത്തിനും സാധ്യത കൂടുതലാണ്.

ആഗോളതലത്തില്‍ 355 ദശലക്ഷം മില്യന്‍ ഉപയോക്താക്കളില്‍ 266 മില്യന്‍ പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നവരാണ് ഉള്ളത്. ഇലക്‌ട്രോണിക് നികോടിന്‍ ഡെലിവറി സിസ്റ്റംസ്/ ഇ-സിഗരറ്റുകള്‍, ഷീഷ/ഹുക തുടങ്ങിയ പുതിയതും ഉയര്‍ന്നുവരുന്നതുമായ ഉല്‍പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന ഉപയോഗം പുകയില നിയന്ത്രണത്തിനുള്ള അധിക വെല്ലുവിളികളാണ്.

പുകയില ഉപയോഗ വ്യാപനവും പുകയില നിയന്ത്രണ നയങ്ങളും നിരീക്ഷിക്കാന്‍ മേഖലയില്‍ സംഘടന നിരീക്ഷണം വിപുലീകരിച്ചു. ഏഷ്യയില്‍ ആദ്യമായി പ്ലെയിന്‍ പാകേജിംഗ് നടപ്പിലാക്കിയത് തായ്‌ലന്‍ഡാണ്. തൈമൂര്‍, നേപാള്‍, മാലിദ്വീപ്, ഇന്‍ഡ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പുകയില പാകറ്റുകളില്‍ വലിയ വലിപ്പത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആറ് രാജ്യങ്ങള്‍ ഇലക്‌ട്രോണിക് സിഗരറ്റുകള്‍ നിരോധിച്ചു. ബംഗ്ലാദേശ്, ഇന്‍ഡ്യ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പുകയില കര്‍ഷകരെ പുകയില കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഭൂട്ടാന്‍, നേപാള്‍, മാലിദ്വീപ്, ശ്രീലങ്ക, തിതൈമൂര്‍ എന്നീ രാജ്യങ്ങള്‍ പുകയില ഉത്പന്നങ്ങള്‍ വര്‍ജിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്.