video
play-sharp-fill

കോട്ടയം കിടങ്ങൂരിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ; പിടിയിലായത് കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി

കോട്ടയം കിടങ്ങൂരിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ; പിടിയിലായത് കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി

Spread the love

സ്വന്തം ലേഖിക

കിടങ്ങൂർ: കിടങ്ങൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പൊലീസ് പിടിയിൽ.

കിടങ്ങൂർ മംഗളാരം മേലേത്തരപ്പേൽ ഹൗസിൽ റൊണാൾഡോ റോയി(20)യെയാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ റൊണാൾഡോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കിടങ്ങൂരിലും പരിസരത്തും ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് റൊണാൾഡോ പിടിയിലാകുന്നത്.

ഇയാളെ ചോദ്യം ചെയ്യുകയും, ദേഹ പരിശോധന നടത്തുകയും ചെയ്തതോടെ ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

കിടങ്ങൂർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർ ജിതീഷ്, ഗ്രിഗോറിയോസ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പ്രദേശത്ത് നിരീക്ഷണം വരും ദിവസങ്ങളിലും തുടരുമെന്നും പൊലീസ് സംഘം അറിയിച്ചു. പ്രതിയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി.