
കോട്ടയം വൈക്കത്ത് മദ്യലഹരിയിൽ മകൻ അമ്മയെ മർദ്ദിച്ചു; വലിച്ചിഴച്ച് ആറ്റിൽകൊണ്ടുപോയി തല ചവിട്ടിപിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: വൈകപ്രയാറിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദ്ദിച്ചു. അടിച്ചു താഴെയിട്ടശേഷം വലിച്ചിഴച്ച് ആറ്റിൽകൊണ്ടുപോയി തല ചവിട്ടിപിടിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. വൈക്കം ഉദയനാപുരം വൈക്കപ്രായർ വൈപ്പേൽ വീട്ടിൽ സുരേന്ദ്രൻ്റെ ഭാര്യ മന്ദാകിനി(63) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് 4 മണിയോടെയാണ് സംഭവം. മന്ദാകിനിയുടെ മകൻ ബൈജു അമ്മയോടെ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്നു അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിലത്തു വീണ അമ്മയെ മകൻ വീടിന് സമീപത്തുള്ള തോട്ടിലേയ്ക്കു വലിച്ചിഴച്ച് കൊണ്ടു പോയി. വെള്ളത്തിൽ ഏറെനേരം മുക്കിപിടിച്ചു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ബൈജു വെള്ളത്തിൽ അമ്മയെ ചവിട്ടിമുക്കിപ്പിടിച്ചിരിക്കുന്നതാണ് കണ്ടത്. ഉടൻതന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസെത്തി മന്ദാകിനിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശ്വാസകോശത്തിൽ ചെളി കയറി ഗുരുതരാവസ്ഥയിലായ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അവിടെ നടത്തിയ പരിശോധനയിൽ അമ്മയുടെ ശ്വാസകോശത്തിൽ അടക്കം ചെളി കയറി നിറഞ്ഞിരുന്നതായി കണ്ടെത്തി. അടിയന്തര ചികിത്സയ്ക്കു വിധേയയാക്കി.
എന്നാൽ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.