എം.സി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി; ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

എം.സി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി; ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യാത്രക്കാരൻ മരിച്ചു.

അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. കായംകുളം പത്തിയൂർ അക്കിത്തത് സുഭാഷ് (41)ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശികളായ മോഹിത് ഷൈജു എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി 12 മണിയോടെ ചങ്ങനാശേരി ളായിക്കാട് എം.സി റോഡിലായിരുന്നു അപകടം. ഹൗസ് വാമിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയതായിരുന്നു സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ ളായിക്കാട് ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി ഡിവൈഡറിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

അപകടത്തിൽ സാരമായി പരിക്കേറ്റ സുഭാഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.