video
play-sharp-fill

ആ വി ഐ പി ഞാനല്ല; കോട്ടയം  ഓർക്കിഡ് ഹോട്ടലുടമ മെഹബൂബ് അബ്ദുള്ള വിശദീകരണവുമായി രം​ഗത്ത്

ആ വി ഐ പി ഞാനല്ല; കോട്ടയം ഓർക്കിഡ് ഹോട്ടലുടമ മെഹബൂബ് അബ്ദുള്ള വിശദീകരണവുമായി രം​ഗത്ത്

Spread the love

സ്വന്തംലേഖകൻ

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച കോട്ടയം വ്യവസായി ഞാനല്ലെന്ന വിശദീകരണവുമായി കോട്ടയം ഓർക്കിഡ് ഹോട്ടൽ ഉടമ മെഹബൂബ് രംഗത്ത്. ദിലീപിനെ സഹായിച്ച വ്യവസായി കോട്ടയത്തുനിന്ന് ഉള്ള ആളാണെന്ന് അറിഞ്ഞതുമുതൽ നിരന്തരം ഫോൺകോളുകളും സന്ദേശങ്ങളും തനിക്ക് വരികയാണെണെന്നും എന്നാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് ദിലീപുമായി യാതൊരു ബന്ധവും ഇല്ലെന്നും മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിൻറെ വീട്ടിൽ താൻ പോയിട്ടുണ്ടെന്നും ഒരു തവണ മാത്രമാണ് പോയതെന്നും മെഹബൂബ് പറയുന്നു. ദിലീപുമായി തനിക്കുള്ളത് ബിസിനസ് ബന്ധം മാത്രമാണെന്നും ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ ആണ് പോയതെന്നും മെഹബൂബ് പറയുന്നു. മൂന്നുവർഷം മുമ്പാണ് ദിലീപിനെ കണ്ടത്. അരമണിക്കൂർ മാത്രമാണ് അദ്ദേഹത്തിൻറെ വീട്ടിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിൻറെ സഹോദരനെയോ അളിയനെയോ ബാലചന്ദ്ര കുമാറിനെയോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group