
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസ്സലിനെ തെരഞ്ഞെടുത്തു; 38 അംഗ ജില്ലാ കമ്മറ്റിയിൽ നാല് വനിതകളും യുവാക്കളും
സ്വന്തം ലേഖകൻ
കോട്ടയം: എ.വി. റസ്സലിനെ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. കെ.സി മാമ്മൻമാപ്പിള ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് റസലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറിയേറ്റിലേയ്ക്ക് രണ്ട് ഒഴിവും, ഒരു പുതിയ സ്ഥാനവുമാണ് ഉണ്ടായിരുന്നത്.
ഈ സ്ഥാനത്തേയ്ക്ക് കെ.അനിൽകുമാറിനെയും, റെജി സഖറിയെയും കൃഷ്ണകുമാരി രാജശേഖരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ജില്ലാ കമ്മിറ്റിയിലേയ്ക്കു വനിതയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ നിന്നും മുൻ കോട്ടയം നഗരസഭ അധ്യക്ഷൻ പി.ജെ വർഗീസിനെയും, ഏറ്റുമാനൂർ മുൻ ഏരിയ സെക്രട്ടറി കെ.എൻ രവിയെയും ഒഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം ജില്ലാ കമ്മിറ്റിയിലും, ജില്ലാ സെക്രട്ടറിയേറ്റിലും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടറിയേറ്റ് അംഗങ്ങൾ
1.കെ.സുരേഷ് കുറുപ്പ്
2. പി.കെ ഹരികുമാർ
3. സി.ജെ ജോസഫ്
4. ടി.ആർ രഘുനാഥൻ
5. കെ.എം രാധാകൃഷ്ണൻ
6. ലാലിച്ചൻ ജോർജ്
7. കെ. അനിൽകുമാർ
8. കൃഷ്ണകുമാരി രാജശേഖരൻ
9. റജി സഖറിയ