നടിയെ ആക്രമിച്ച കേസിൽ  ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വിഐപി കോട്ടയം തിരുനക്കരയിലെ ഹോട്ടൽ ഉടമയോ?

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വിഐപി കോട്ടയം തിരുനക്കരയിലെ ഹോട്ടൽ ഉടമയോ?

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വിഐപി കോട്ടയം തിരുനക്കരയിലെ ഹോട്ടൽ ഉടമയോ? ദിലീപുമായി വിദേശ രാജ്യങ്ങളിൽ ബിസിനസ് ബന്ധമുള്ള ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് കോട്ടയത്തെ ചർച്ചകൾ തകൃതിയായി നടക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പറയുന്ന വി ഐ പി യെ കുറിച്ചുള്ള സൂചനകൾ പോലീസ് പുറത്തുവിട്ടതിന് പിന്നാലെ ചർച്ചകൾ കോട്ടയം ന​ഗരം കേന്ദ്രീകരിച്ചായി. തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിൽ ദിലീപുമായി ഖത്തറിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന വ്യവസായിക്ക് തിരുനക്കരയിൽ ഹോട്ടൽ ഉള്ളതായും ഇദ്ദേഹം കോട്ടയം കുമരകം റോഡിൽ താമസിക്കുന്നതായും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് ഹോട്ടൽ വ്യവസായം നടത്തുന്ന ആളാണ് കോട്ടയം സ്വദേശിയായ വിഐപി എന്ന് വ്യക്തമായിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്ര കുമാർ വി ഐ പിയെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും.

2017 നവംബർ 15ന് നടൻ ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാൾ, ദിലീപിന്റെ അടുത്ത സുഹൃത്തും കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയും ആണെന്നാണു പുറത്തുവരുന്ന വിവരം.

ഗള്‍ഫില്‍ നിന്നും നേരെ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് പ്രതിയായ ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് ക്ഷണിച്ചതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്.ഈ വിഐപിയുടെ സാന്നിധ്യത്തിലാണ് കമ്മീഷണറായിരുന്ന എവി ജോര്‍ജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്.

കേസിന്റെ അന്വേഷണത്തില്‍ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ‘കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു’മെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.