
വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ വരുന്നു ; റിലീസില്‍ മാറ്റമില്ലെന്ന് നിർമ്മാതാക്കൾ
സ്വന്തം ലേഖകൻ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒമിക്രോൺ ഭീഷണിയിൽ ലോക് ഡൗൺ,ഞായറാഴ്ച കർഫ്യൂ, രാത്രികാല കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ ചിത്രം ജനുവരി 21ന് തന്നെ എത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
പ്രണവിനെ കൂടാതെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഹിഷാം അബ്ദുൾ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീത സംവിധായകൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.പ്രേഷകഹൃദയം കീഴടക്കാൻ ഹൃദയം ഉടനെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0