
സ്വന്തം ലേഖകൻ
വാഴപ്പള്ളി: ചങ്ങനാശേരി വാഴപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിനു സമീപം അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്കൂട്ടറിലേക്കും ഇടിച്ചു കയറുകയായിരുന്നു.
ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട എതിർ ദിശയിൽ നിന്നും എത്തിയ കാറിലും, സ്കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കാറിനടിയിൽ കുടുങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്നു, എം.സി റോഡിൽ ഗതാഗത തടസം ഉണ്ടായി. ചങ്ങനാശേരി പൊലീസ് സംഘം എത്തിയാണ് ഗതാഗത തടസം നീക്കിയത്.
ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







