Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കുമരകത്തെ “മിന്നൽ മുരളി” ഉടൻതന്നെ കുടുങ്ങും, വണ്ടി നമ്പരൊക്കെ ലഭിച്ചിട്ടുണ്ടന്ന് വീട് ആക്രമിക്കപ്പെട്ട് പൊലീസ്കാരൻ ഷാജിയുടെ വിശദീകരണം.

video
play-sharp-fill

പുതുവര്‍ഷ രാത്രിയിലാണ് ആക്രമണം നടന്നത്. വാതിലുകള്‍ തക‍ര്‍ത്ത് സമീപത്തുള്ള തോട്ടിലെറിഞ്ഞെന്നും ജനലുകള്‍ അടിച്ച്‌ തകര്‍ത്തെന്നും ഷാജി പറഞ്ഞു. മൊത്തം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നും അദ്ദേഹം വിവരിച്ചു.

അപ്പുച്ചായന്‍ എന്ന് വിളിക്കുന്ന ആളാണ് സംഭവം എന്നെ വിളിച്ച്‌ അറിയിച്ചത്. കുമരകം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ട് വരണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ സ്റ്റേഷനില്‍ പരാതി പറഞ്ഞ ശേഷമാണ് ഇവിടെയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് കുറേ ബിയര്‍ കുപ്പികളുണ്ടായിരുന്നു. അവിടെ വന്നിരുന്ന് മദ്യപിക്കാറുള്ളവരുടെ വണ്ടി നമ്പറൊക്കെ കൈവശമുണ്ടെന്ന് അപ്പുച്ചായന്‍ പറഞ്ഞു. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായാകും ഇത്രയും സാമൂഹ്യവിരുദ്ധ പ്രവൃത്തി അവര്‍ ചെയ്തത്. വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

ജനല്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. വാതിലുകളിലും ആക്രമണം നടത്തിയിരിക്കുന്നു. ബാത്ത്റൂമിലെ വാതില്‍ തകര്‍ത്ത് തോട്ടിലെറിഞ്ഞിരിക്കുന്നു.

ഒന്നര ലക്ഷത്തോളം നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നാട്ടുകാര്‍ക്ക് സഹായം ചെയ്യാറുള്ള ആളാണ് ഞാന്‍. ആദ്യമായാണ് ഇങ്ങനെയൊരു ആക്രമണമുണ്ടായത്. എന്താണ് സംഭവിച്ചതെന്ന് സത്യത്തില്‍ മനസിലാകുന്നില്ലായെന്നും ഷാജി പറഞ്ഞു.