video
play-sharp-fill

കോവിഡ് വാക്സിനേഷന്‍; മുന്‍കരുതല്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍

കോവിഡ് വാക്സിനേഷന്‍; മുന്‍കരുതല്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍ ആരംഭിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ എന്നിവര്‍ക്കാണ് മുന്‍കരുതല്‍ ഡോസ് നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ ഒന്‍പത് മാസം കഴിയുമ്പോള്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് എസ്‌എംഎസ് ലഭിക്കും.

ഇതിന് ശേഷം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍കരുതല്‍ ഡോസിനായി ഒണ്‍ലൈനായി അപേക്ഷിക്കുകയോ, വാക്സിന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ എടുക്കുകയോ ചെയ്യാം.

മറ്റ് രോഗ ബാധിതരായ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കരുതല്‍ ഡോസ് എടുക്കാന്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്സിന്‍ ലഭിക്കും.