Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കുമരകത്ത്‌ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റിസോര്‍ട്ട്‌ മാനേജരായ യുവാവ്‌ മരിച്ചു.
രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.

video
play-sharp-fill

ചെപ്പന്നുക്കരി ഭാഗത്തു പുത്തന്‍പറമ്പില്‍ സെബാസ്‌റ്റ്യന്റെ മകന്‍ ജിന്റോയാ(30)ണു മരിച്ചത്‌.

പരുക്കേറ്റ ആശിര്‍വാദ്‌ ഹോട്ടല്‍ ജീവനക്കാരന്‍ കോതമംഗലം സ്വദേശി ബിനു (45), സുഹൃത്ത്‌ തണ്ണീര്‍മുക്കം സ്വദേശി രതീഷ്‌ (40) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് ദിനത്തിൽ രാത്രി 11.30നു റിസോര്‍ട്ടിലെ ജോലി കഴിഞ്ഞ്‌ മൂവരും മടങ്ങുന്നതിനിടയില്‍ കുമരകം ബാങ്കു പടിക്ക്‌ സമീപമായിരുന്നു അപകടം.

അപകടമുണ്ടായ ഉടന്‍ മൂന്നു പേരേയും മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ ജിന്റോ മരിക്കുയായിരുന്നു.

ദുബായില്‍ ഷിപ്പില്‍ ഉദ്യോഗസ്‌ഥനായ ജിന്റോ അവധിക്കു നാട്ടിലെത്തി റിസോര്‍ട്ടില്‍ മാനേജരായി താല്‍ക്കാലിക ജോലി ചെയ്‌തു വരുകയായിരുന്നു.

മാതാവ്‌: ജെസി. സഹോദരിമാര്‍ ജുബി , ജീനാ.