
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി, മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ തുടങ്ങി 48 പേര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് നടന്‍ ജയസൂര്യ പറഞ്ഞു.
ബെസ്റ്റ് ആക്ടര്‍ എന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും ബെറ്റര്‍ ആക്ടര്‍ ആകാനാണ് ശ്രമമെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയതിന് അന്നാ ബെന്‍ ദൈവത്തോട് നന്ദി പറഞ്ഞു.
Third Eye News Live
0