play-sharp-fill
വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

താനൂർ: വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലിം ലീഗ് പ്രവർത്തകൻ റിമാൻഡിൽ.

കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പിൽ ഹനീഫ(54)യെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. ഇയാൾക്കെതിരെ മുമ്പും പ്രകൃതി വിരുദ്ധ പീഡന ആരോപണമുയർന്നിരുന്നു.

താനൂർ സിഐ ജീവൻ ജോർജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും, സൈബർ രംഗത്ത് ഇടപെടുന്നയാളുമാണ്.