
കോട്ടയം കളക്ട്രേറ്റ് വളപ്പിൽ തുരുമ്പെടുത്ത് നശിക്കുന്നത് 26 സർക്കാർ വാഹനങ്ങൾ ; ഭരണസിരാകേന്ദ്രത്തിൽ പാർക്കിംഗിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുമ്പോൾ ആർക്കും വേണ്ടാത്ത വാഹനങ്ങൾ കൊണ്ട് കളക്ട്രേറ്റ് നിറഞ്ഞു; രണ്ടെണ്ണം വീശണമെങ്കിൽ റവന്യൂ വകുപ്പ് ഉപേക്ഷിച്ച ജീപ്പിലേയ്ക്ക് വന്നാൽ മതി; കുപ്പിയും, വെള്ളവും,ഗ്ലാസും റെഡി
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കളക്ട്രേറ്റിൽ തുരുമ്പെടുത്ത് നശിക്കുന്നത് 26 സർക്കാർ വാഹനങ്ങളാണ്.
ഭരണസിരാകേന്ദ്രത്തിൽ പാർക്കിംഗിന് സ്ഥലമില്ലാതെ ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ടുമ്പോൾ ആർക്കും വേണ്ടാത്ത വാഹനങ്ങൾ കൊണ്ട് കളക്ട്രേറ്റ് മുറ്റം നിറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപയോഗശൂന്യമായ വാഹനങ്ങൾകൊണ്ട് കോട്ടയം കളക്ട്രേറ്റ് വളപ്പ് നിറഞ്ഞു.
അടഞ്ഞതും തുറന്നതുമായ വാഹനങ്ങളിൽ മദ്യക്കുപ്പികളും വേണ്ട സഞ്ജീകരണങ്ങളുമുണ്ട്.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കളക്ട്രേറ്റ് വളപ്പിൽ കണ്ടെത്തിയ റവന്യൂ വകുപ്പിൻ്റെ വാഹനത്തിൽ മദ്യക്കുപ്പികളും, വെള്ളവും, ഗ്ലാസും ഇരിക്കുന്ന ചിത്രം സഹിതം തേർഡ് ഐ ന്യൂസ് ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു
മോട്ടോർ വാഹന വകുപ്പ് ടാക്സ് അടയ്ക്കാതെയും, മറ്റ് നിയമ ലംഘനങ്ങളുടെ പേരിലും പിടിച്ചെടുത്ത വാഹനങ്ങളും കളക്ട്രേറ്റ് വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയും ഇവിടെ കാണാം
ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങളും കളക്ട്രേറ്റ് വളപ്പിലെ പാർക്കിങ്ങ് സ്ഥലം അപഹരിച്ച് ഇല്ലാതാക്കിയിരിക്കുകയാണ്.
ഇതുമൂലം ജീവനക്കാരുടെയും കളക്ട്രേറ്റിലെത്തുന്ന പൊതു ജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെയായിരിക്കുന്നു.
ഈ വാഹനങ്ങൾ ലേലം ചെയ്ത് സർക്കാരിന് മുതൽകൂട്ടാക്കാൻ കഴിയും. എന്നാൽ അതിന് അധികൃതർ ശ്രമിക്കുന്നില്ലായെന്നതാണ് വാസ്തവം.
റവന്യൂ വകുപ്പിന്റെ ഒരു ജീപ്പ് കളക്ട്രേറ്റിന് മുന്നിൽ തന്നെ ഒരു മൂലയ്ക്കായി കാണാം. അതിലെ കാഴ്ചയാണ് മനോഹരം.
രണ്ടെണ്ണം വീശാൻ ആഗ്രഹമുള്ളവർക്ക് എല്ലാ സൗകര്യങ്ങളും ആ ജീപ്പിലൊരുക്കിയിട്ടുണ്ട്. കുപ്പിയും വെള്ളവും , ഗ്ലാസും റെഡി.
ജീപ്പിനു ചുറ്റുമുള്ള കാട്ടിലേക്ക് വലിച്ചെറിഞ്ഞ നരവധി മദ്യകുപ്പികളും കാണാൻ കഴിയും. സകല സൗകര്യങ്ങളും ഒരുക്കി റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ജീപ്പ്.