ടോം ഇമ്മട്ടിയുടെ “ഒരു ബൊഹീമിയൻ ഗാനം”; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി; മാറ്റിനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും
സ്വന്തം ലേഖകൻ
കൊച്ചി: ഒരു മെക്സിക്കന്‍ അപാരത, ദ ഗാംബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഒരു ബൊഹീമിയൻ ഗാനം”.
ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരങ്ങളായ പ്രഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ,ടൊവീനോ തോമസ്, ആസീഫ് അലി എന്നിവർ റിലീസ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ‘1975 നാഷണൽ എമർജൻസി ‘ എന്ന ടാക് ലൈൻ ടൈറ്റിൽ പോസ്റ്ററിൽ കാണാം.
മാറ്റിനിയുടെ ബാനറില്‍ ബാദുഷാ സിനിമാസ്, പെന്‍ ആന്‍ഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുമായ് ചേർന്ന് എന്‍.എം. ബാദുഷയും, ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഒരു ബൊഹീമിയൻ ഗാനം’.
മാറ്റിനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രവും കൂടിയാണിത്. ക്യാമ്പസ് പശ്ചാത്തലത്തിൽ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും.
ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.