video
play-sharp-fill

ടാങ്കർ ലോറിക്കടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Spread the love

കാഞ്ഞങ്ങാട്: സ്കൂട്ടർ യാത്രികന് ടാങ്കർ ലോറിക്കടിയിലേക്ക് വീണ് ദാരുണാന്ത്യം. അരയിക്കടവിലെ സജീവൻ- റാണി ദമ്പതികളുടെ മകൻ സജിത് (21) ആണ് പടന്നക്കാട് മേൽപാലത്തിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ടൈൽസ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ഇരുചക്ര വാഹനം മഴയിൽ തെന്നിവീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ചയാൾ റോഡിന് താഴേയ്ക്ക് വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. മുത്തപ്പനാർ കാവ് സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടറെന്ന് പൊലീസ് പറഞ്ഞു. സജിതിന് രണ്ട് സഹോദരങ്ങളുണ്ട്.