
കോട്ടയത്ത് അനുജൻ ചേട്ടനെ അടിച്ചുകൊന്ന സംഭവം; കാരണം കേട്ട് ഞെട്ടി നാട്ടുകാർ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് അനുജന് ചേട്ടനെ അടിച്ചു കൊന്നതിനു പിന്നിലും കഞ്ചാവിനെ ചൊല്ലിയുള്ള തര്‍ക്കം. പുതുപ്പള്ളി തച്ചുകുന്ന് കുന്നേല്‍ കൊച്ചുമോന്റെ മകന് കെ.കെ സനല്‍ (27) ആണ് മരിച്ചത്. സനലിന്റെ സഹോദരന് അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനു വൈകുന്നേരമായിരുന്നു സംഭവം. സഹോദരങ്ങള്‍ മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അമ്മ നേരത്തെ മരിച്ചു. പിതാവ് വീട്ടിലേക്കു വരാറില്ല. ഇവരുടെ വീട്ടിലേക്ക് സമീപവാസികളും എത്താറില്ല.
ഉറക്കത്തിലായിരുന്ന സനലിനെ വിളിച്ചുണര്‍ത്തി അഖില്‍ കഞ്ചാവ് ആവശ്യപ്പെട്ടു. പല തവണയായി കഞ്ചാവ് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നു അഖില്‍ സനലിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നു പട്ടികയ്ക്കു സനലിനെ മര്‍ദിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. സനല്‍ മുറ്റത്ത് വീണതോടെ അഖില്‍ വീടിനുള്ളില്‍ കയറി കതകടച്ചു. പിറ്റേന്ന് രാവിലെ അഖില്‍ പുറത്തിറങ്ങിയപ്പോഴും സനല്‍ മുറ്റത്ത് തന്നെ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സനലിനെ വലിച്ചു തിണ്ണയില്‍ കയറ്റിയശേഷം പോക്കറ്റിലുണ്ടായിരുന്ന 400 രൂപയുമായി കടന്നുകളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
