
സിനിമാ പ്രവർത്തർ നമ്പർ 18 ഹോട്ടലിൽ തങ്ങിയിരുന്നു; പ്രമുഖ സംവിധായകന് മോഡലുമായി ബന്ധമുണ്ടായിരുന്നു; ദൂരൂഹത മാറാതെ കൊച്ചിയിലെ അപകടമരണം
സ്വന്തം ലേഖകൻ
കൊച്ചി: ഒക്ടോബര്‍ 31-ന് രാത്രി സിനിമാ മേഖലയിലെ ചില പ്രമുഖര്‍ നമ്പർ 18 ഹോട്ടലില്‍ തങ്ങിയതായി വിവരങ്ങളുണ്ട്. ഒരു പ്രമുഖ സംവിധായകനും അന്ന് അവിടെയുണ്ടായിരുന്നു. ഇയാള്‍ക്കു മോഡലുകളോടൊപ്പം ഉണ്ടായിരുന്ന ഒരാളുമായി അടുപ്പമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഇയാള്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചയും ഡി.ജെ. പാര്‍ട്ടി നടന്ന ദിവസം ഈ ഹോട്ടലില്‍ നടന്നിട്ടുണ്ട്.
സുഹൃത്ത് വഴി സംവിധായകനെ പരിചയപ്പെടാനാകാം യുവതികള്‍ ഹോട്ടലിലെത്തിയത്. പാര്‍ട്ടിക്കിടെ സിനിമാപ്രവര്ത്തവര് മുന്‍ മിസ് കേരള വിജയികളോടു തര്‍ക്കത്തിലേര്‍പ്പെട്ടതായാണു കരുതുന്നത്. തുടര്‍ന്ന് അന്‍സി കബീറും അഞ്ജന ഷാജനും അടക്കമുള്ള സംഘം ഹോട്ടലില്‍നിന്നു മടങ്ങുകയായിരുന്നു. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണു ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഔഡി കാറില്‍ പിന്തുടര്‍ന്നതെന്നാണു സംശയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ വിശദമായി ചോദ്യംചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണു പോലീസ് കരുതുന്നത്. രാത്രിതന്നെ വീട്ടിലേക്കു മടങ്ങണമെന്നു പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചതോടെയാണു സംഘം അര്‍ദ്ധരാത്രി തന്നെ തൃശൂരിലേക്കു മടങ്ങിയത്.