
സ്വന്തം ലേഖകൻ
കൊച്ചി: യുവ സിനിമാ താരങ്ങള്‍ക്കായി എത്തിച്ച കാരവന് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് പിടികൂടി.
മലയാള താരങ്ങള്‍ക്ക് വിശ്രമികാനായി എത്തിച്ച രണ്ട് മഹാരാഷ്ട്ര രജിസ്ട്രേഷന് വാഹനങ്ങളാണ് മോട്ടാര്‍ വാഹന വകുപ്പ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നികുതി ഇനത്തില്‍ ഒരുവര്‍ഷത്തേയ്ക്ക് ഒരു ലക്ഷം രൂപയും പിഴയും അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം ഉടമയ്ക്ക് അനുമതി നല്കി.
വാഹനം സംബന്ധിച്ച് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഭരത് ചന്ദ്രന്, കെ.എം. രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് കാരവന് കസ്റ്റഡിയിലെടുത്തത്.
അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന് ഇരുമ്ബനം റോഡരികില്‍ ചിത്രീകരണം നടത്തുന്നതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി സ്വദേശിയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാരവന് ഇവിടെ വാടകയ്ക്ക് നല്‍കിയിരുന്നത്. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കാരവന് നികുതി അടയ്ക്കാതെ ഓടിയ കുറ്റത്തിനാണ് വാഹനം പിടികൂടിയത്.



