കോട്ടയം പുതുപ്പള്ളിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു; പരിക്കേറ്റത് മാങ്ങാനം സ്വദേശിക്ക്; ബൈക്കിൻ്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പുതുപ്പള്ളിയിൽ കാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു.

മാങ്ങാനം മംഗളാംപറമ്പിൽ ബിജുവിന്റെ മകൻ അർജുൻ ബിജുവിനാണ് (18) പരിക്കേറ്റത്. പുതുപ്പള്ളി കൊല്ലാട് റോഡിൽ ഇരവിനല്ലൂർ ഭാഗത്തായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ പുതുപ്പള്ളി ഭാഗത്തു നിന്നും വന്ന അർജുന്റെ ബൈക്ക് തിരുവല്ലൂർ ഭാഗത്ത് വെച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന മാരുതി 800 കാറിൽ ഇടിക്കുകയായിരുന്നു.

ബൈക്ക് അമിതവേഗതയിലായിരുന്നെന്നും അർജുൻ മദ്യപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു

പരിക്കേറ്റ അർജുനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ഇരുചക്രവാഹനങ്ങളുടെ അമിതവേഗം പതിവാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.