video
play-sharp-fill

സുഹൃത്തായ യുവതിയുടേയും കാമുകൻ്റെയും അശ്ളീല ദൃശ്യങ്ങൾ പകർത്തി; ലൈംഗികബന്ധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതിയുടെ മകന് അയച്ചുകൊടുത്ത് പണം തട്ടാൻ ശ്രമം;2 പേർ അറസ്റ്റിൽ

സുഹൃത്തായ യുവതിയുടേയും കാമുകൻ്റെയും അശ്ളീല ദൃശ്യങ്ങൾ പകർത്തി; ലൈംഗികബന്ധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതിയുടെ മകന് അയച്ചുകൊടുത്ത് പണം തട്ടാൻ ശ്രമം;2 പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

വൈപ്പിൻ: സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്‌ളീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വീട്ടമ്മയും ഭർത്താവും അറസ്റ്റിൽ.

വൈപ്പിൻ സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഞാറയ്ക്കൽ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തന്റെ അശ്‌ളീല ദൃശ്യങ്ങൾ അനുമതിയില്ലാതെ സുഹൃത്ത് പകർത്തി മകന് അയച്ചുകൊടുത്തുവെന്നും ബ്ലാക്ക്മെയിലിന് ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിൽ വെച്ചുള്ള പരിചയമാണ് ഇരുവർക്കും. വീട്ടമ്മ മുൻപൊരു കേസിൽ ജയിലിൽ കഴിയവെയാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദത്തിലേക്ക് വഴിമാറി. ഇരുവരും ജയിലിൽ നിന്നും ഇറങ്ങിയ ശേഷവും സൗഹൃദം നിലനിർത്തി. ഈ സൗഹൃദത്തിൽ വിശ്വസിച്ച യുവതി തന്റെ കാമുകനുമായി പലതവണ വീട്ടമ്മയുടെ വീട്ടിൽ പോകുമായിരുന്നു. ഇവിടെ വെച്ച്‌ ഇരുവരും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ വീട്ടമ്മ, ഇതുകാണിച്ച്‌ ഇരുവരെയും ഭീഷണപ്പെടുത്തി.

പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു വീട്ടമ്മ ഭീഷണിപ്പെടുത്തിയത്. എന്നാൽ, യുവതിയും കാമുകനും പണം നൽകാൻ തയ്യാറായില്ല. ഇതോടെ, ഈ ദൃശ്യങ്ങൾ വീട്ടമ്മ പരാതിക്കാരിയുടെ മകന്റെ വാട്സാപ്പിലേക്ക് അയക്കുകയായിരുന്നു. തുടർന്നാണ് യുവതി പരാതി നൽകിയത്.