ഇന്ധന വില വര്‍ധന: സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്; നവംബർ 18 ന് 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഈ മാസം 18 ന് 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.
സാമൂഹ്യ-സാസ്‌കാരിക മേഖലയിലുള്ളവരെ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി കളവ് പറയുകയാണ്. എല്ലാ തെളിവുകളും ഓരോ ദിവസവും പുറത്ത് വരുന്നു.
വനംമന്ത്രിക്ക് മാനവും നാണവുമില്ലേയെന്ന് സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ മന്ത്രി രാജി വയ്ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
Third Eye News Live
0