
അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികത്തിന് കേക്ക് ഓർഡർ ചെയ്തു; കേക്ക് മുറിക്കുന്നതിന് മുൻപ് മുറിയിലേക്ക് പോയി; ആദിത്യയെ പിന്നീട് കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അദിത്യയെ കിടപ്പുമുറിയിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികമായിരുന്നു. ഇതിനായി കേക്ക് ബുക്ക് ചെയ്തിരുന്നതും ആദിത്യയാണ്. കേക്ക് മുറിക്കുന്നതിന് മുൻപായി മുറിയിലേക്ക് പോയ ആദിത്യ തിരിച്ചുവരാത്തതിനെ തുടർന്ന് പോയി നോക്കിയപ്പോൾ യുവതിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്നറിയുന്നതിനായി പൊലീസ് യുവതിയുടെ ഫോൺകോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഭർത്താവ് മിഥുനെയും പൊലീസ് ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചയതായി പൊലീസ് പറഞ്ഞു.