
തൃശൂര്‍ ഡിസിസി സെക്രട്ടറി എന്‍ എസ് സരസന് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
സ്വന്തം ലേഖിക
തൃശൂര്‍: തൃശൂര്‍ ഡിസിസി സെക്രട്ടറി എന്‍ എസ് സരസന് (56) വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍.
അടഞ്ഞുകിടന്ന മുറിയുടെ വാതില്‍ തുറക്കാനാവാതെ വന്നതോടെ അഗ്നിരക്ഷസേനയെത്തിയാണ് വാതില്‍ തുറന്നത്. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകന് ആണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. പുതുക്കാട് പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പൊലീസ് കേസെടുത്തു.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ഗ്രീഷ്മ.
Third Eye News Live
0