
മകളെ ഭർത്താവ് അബ്ദുൾ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു; പത്ത് പവൻ കൂടി നൽകിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകൂ; മലപ്പുറത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ മകൾ നേരിട്ട സ്ത്രീധന പീഡനം
സ്വന്തം ലേഖകൻ
മലപ്പുറം: ഉത്രയ്ക്കും വിസ്മയയ്ക്കും പിന്നാലെ കേരളക്കരയിൽ സ്ത്രീധന പീഢനത്തിന്റെ പേരിൽ ജീവനൊടുക്കിയ പെൺകുട്ടികൾ നാടിനും വീടിനും തീരാവേദനയായി മാറുമ്പോൾ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ജീവനും യാതൊരു ഉറപ്പുമില്ലെന്ന് തെളിയിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ആവശ്യപ്പെട്ട സ്വർണ്ണവും പണവും നൽകാൻ കഴിയാത്തതിനെത്തുടർന്ന് നിരന്തരം കുത്തുവാക്കുകളും ദേഹോപദ്രവവും ഏറ്റ് ജീവിതത്തിൽ നിന്ന് യാത്ര ആകുന്ന പെൺകുട്ടികളെ അല്ല മലയാളികൾ അടുത്തിടെ കണ്ടത്.മറിച്ച് അവരെ കൊലപ്പെടുത്തി ആത്മഹതത്യയാണെന്ന് വരുത്തി തീർക്കുന്ന ഭർതൃ കുടുംബങ്ങളെ ആണ്.ഇതിനൊക്കെ പിന്നാലെയാണ് മകളുടെ അവസ്ഥയിൽ മനംനൊന്ത് ജീവൻവെടിഞ്ഞ ഒരു അച്ഛന്റെ വാർത്ത പുറത്തു വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിൽ. കഴിഞ്ഞ മാസം 23ന് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച മൂസക്കുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു മരണം.
”മകളെ ഭർത്താവ് അബ്ദുൾ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയിൽ പറയുന്നത്. വിഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബർ തോട്ടത്തിൽ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
മൂസക്കുട്ടിയുടെ മകൾ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുൾ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. വിവാഹ സമയത്ത് നൽകിയ 18 പവന്റെ സ്വർണാഭരണങ്ങൾ പോരെന്ന് പറഞ്ഞപ്പോൾ ആറ് പവൻ വീണ്ടും മൂസക്കുട്ടി നൽകി.
പത്ത് പവൻ കൂടി നൽകിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകൂ എന്ന് പറഞ്ഞ് ഹമീദ് വഴക്കുണ്ടാക്കി. ഹിബയുടെ പരാതിയിൽ പൊലീസ് അബ്ദുൾ ഹമീദിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തു.