മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടറും കുടുക്കിലേക്കെന്ന് സൂചന; ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ഡോക്ടറുടെ മകളുടെ വിവാഹത്തിൽ നിറഞ്ഞ് നിന്നത് മോൻസണും ഭാര്യയും വിവാദനായകനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയും
സ്വന്തം ലേഖകൻ
കോട്ടയം: മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് പുറത്ത് വന്നതോടെ കോട്ടയത്തെ പ്രമുഖ ഡോക്ടറും കുടുക്കിലേക്കെന്ന് സൂചന
മോൻസൺ മാവുങ്കലിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കോട്ടയത്തെ ഡോക്ടർ. ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ഡോക്ടറുടെ മകളുടെ വിവാഹത്തിൽ നിറഞ്ഞ് നിന്നത് മോൻസണും ഭാര്യയും മോൻസൻ്റെ തട്ടിപ്പ് പുറത്ത് വന്നതോടെ വിവാദനായകനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയുമാണ്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേര്‍ത്തല സ്വദേശി മോന്‍സൺ മാവുങ്കല്‍ അറസ്റ്റിലായതോടെ പുരാവസ്തു ശേഖരവുമായി ബന്ധപ്പെട്ട വന്‍ തട്ടിപ്പിന്റെ കഥകളാണ് പുറത്തുവരുന്നത്.
സിനിമാ-രാഷ്ട്രീയ പ്രമുഖരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇയാളുടെ ‘ചങ്ക്‌സ്’ ആണ്. സൂപ്പർ സ്റ്റാർ മോഹൻലാലടക്കം നിരവധി പേരുടെയൊപ്പം തട്ടിപ്പ്കാരൻ മോൻസൺ നിൽക്കുന്നതിൻ്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു.
മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസിൻ്റെ വിവാഹത്തിൽ പങ്കെടുക്കാന്‍ എത്തിയപ്പോൾ എഡിജിപി മനോജ് എബ്രഹാമും അന്നത്തെ ഡിജിപി ലോകനാഥ് ബെഹ്‌റയും മോന്‍സൺ മാവുങ്കലിന്റെ വീട്ടിലെ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു.
അന്ന് മനോജ് എബ്രാഹാമിന് പുരാവസ്തുക്കളും, മോൻസൻ്റെ സമ്പത്തിനേക്കുറിച്ചും ഉണ്ടായ സംശയമാണ് മോൻസണെ കുടുക്കിയത്.