video
play-sharp-fill

അടിമാലി ദേശീയപാതയില്‍ കാര്‍ വീടിന്‌ മുകളിലേക്ക് മറിഞ്ഞു;  നാല്‌ പേര്‍ക്ക് പരിക്ക്

അടിമാലി ദേശീയപാതയില്‍ കാര്‍ വീടിന്‌ മുകളിലേക്ക് മറിഞ്ഞു; നാല്‌ പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

അടിമാലി: ദേശീയപാതയില്‍ വാളറയ്‌ക്ക് സമീപം കോളനിപ്പാലത്ത് കാര്‍ വീടിന്‌ മുകളിലേക്ക് മറിഞ്ഞ് നാല്‌ പേര്‍ക്ക് പരിക്കേറ്റു.

മാങ്കുളം ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ്‌ മാനേജര്‍ എറണാകുളം വല്ലാര്‍പാടം സ്വദേശി എം സി വിശാഖ്(28), എറണാകുളം മുളവുകാട് സ്വദേശി ഷിബു കുര്യന്‍(40), മാങ്കുളം വേലിയാംപാറ സ്വദേശി അജോ ജോജി(23), ഇടുക്കി ആല്‍പ്പാറപൂവത്തിങ്കല്‍ ജെസോ തോമസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷിബു കുര്യനെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കള്‍ പുലര്‍ച്ചെ ആറിനാണ് വാളറ മങ്ങാട്ട് തോമസിന്റെ വീട്ടിലേക്ക് കാര്‍ മറിഞ്ഞത്. വീടിന്റെ ഭിത്തിയില്‍ ഇടിച്ച കാര്‍ തലകീഴായി തങ്ങി നിന്നു. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തോമസും നാട്ടുകാരും ചേര്‍ന്നാണ്‌ വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞ 21ന് ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് ബൈസണ്‍വാലിയില്‍നിന്ന് കോതമംഗലത്തേക്ക്‌ പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു.