video
play-sharp-fill

യാത്രക്കാർക്കും, പ്രഭാത സായാഹ്ന  നടത്തക്കാർക്കും  ഭീഷണിയായി കോട്ടയം ഈരയിൽ കടവ് റോഡിൽ ഭീമൻ പെരുമ്പാമ്പ്

യാത്രക്കാർക്കും, പ്രഭാത സായാഹ്ന നടത്തക്കാർക്കും ഭീഷണിയായി കോട്ടയം ഈരയിൽ കടവ് റോഡിൽ ഭീമൻ പെരുമ്പാമ്പ്

Spread the love

കോട്ടയം: യാത്രക്കാർക്ക് ഭീഷണിയായി കോട്ടയം ഈരയിൽ കടവ് റോഡിൽ ഭീമൻ പെരുമ്പാമ്പ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ റോഡിൽ നാട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്.

പ്രഭാത സായാഹ്ന സവാരിയുൾപ്പെടെ ദിനംപ്രതി നിരവധി ആളുകളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. മാസങ്ങൾക്ക് മുൻപും ഇവിടെ യാത്രക്കാർ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ട്. ഇത് യാത്രക്കാരിലെ ഭീതി വർദ്ധിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡരികിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിൽ വെളിച്ചം എത്തിയിട്ടില്ല. ഇത് ഈ റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാകുന്നുവെന്നാണ് യാത്രക്കാരും പ്രദേശവാസികളും പറയുന്നത്.

9 ലക്ഷം രൂപ മുടക്കി കൗൺസിലർമാരുടെ ഫണ്ട്‌ ഉപയോഗിച്ച് വൈദ്യുതിലൈൻ വലിച്ചെങ്കിലും, പ്രദേശത്ത് വെളിച്ചമില്ലന്നും ഇത് അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ നഗരസഭ ചെയർപേഴ്സണ് കത്ത് കൊടുത്തിട്ടും ഈ കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ പറഞ്ഞു

ഈ സാഹചര്യത്തിൽ അതീവജാഗ്രത തുടരണമെന്നാണ് കാൽനടയാത്രക്കാർ അടക്കമുള്ളവർക്ക് സമീപവാസികൾ നൽകുന്ന മുന്നറിയിപ്പ്.