
പ്ലസ് വണ്‍ പ്രവേശനം; അണ് എയ്ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി; സ്കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ക്ഷാമം രൂക്ഷമായത്തിനാൽ അണ് എയ്ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
സ്കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
കടുത്ത സീറ്റ് ക്ഷാമത്തിനിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിരിക്കുയാണ്.
മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം ജില്ലയില്‍ മാത്രം അപേക്ഷകരില്‍ നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോഴും സീറ്റില്ല. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശന നടപടികള്‍.
മെറിറ്റ് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തുക മുടക്കി മാനേജ്മെന്റ് ക്വാട്ടയിലേക്കോ അണ് എയ്ഡഡ് മേഖലയിലേക്കോ മാറേണ്ട അവസ്ഥയാണ് നിലവിൽ.
പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും ഇത്തവണ വിജയിച്ചു.
റെഗുലർ വിഭാഗത്തിൽ നിന്ന് 3,28,702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയപ്പോൾ ഓപ്പൺ സ്കൂളിൽ നിന്ന് 25,292 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്.