
മുളന്തുരുത്തി പള്ളിത്താഴത്ത് വാഹനാപകടം: ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു; മരിച്ചത് കാൽനടയാത്രക്കാരനായ യുവാവും ബൈക്ക് യാത്രക്കാരനും
തേർഡ് ഐ ബ്യൂറോ
കൊച്ചി: മുളന്തുരുത്തിയിൽ പള്ളിത്താഴം പോസ്റ്റോഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന മുളന്തുരുത്തി തുരുത്തിക്കര ചെറുമഞ്ചിറയിൽ സിറിൾ ജോർജും (26) കാൽനടയാത്രികനായ പിറവം കളമ്പൂർ മുറംതൂക്കിൽ വീട്ടിൽ സന്തോഷ് ബേബി (55) യുമാണ് മരിച്ചത്.
സന്തോഷ് ബേബി റോഡ് മുറിച്ചു കടക്കുന്നതിനിടെ സിറിൽ ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു, ആശുപത്രിയിലേയ്ക്കു പോകുന്നതിനിടെ സിറിൽ വഴി മധ്യേ മരിച്ചു. സന്തോഷ് ആശുപത്രിയിൽ വച്ചു മരിച്ചു. അപകടത്തിൽപ്പെട്ടവർ റോഡിൽ പത്തു മിനിറ്റോളം സമയം കിടക്കേണ്ടി വന്നു. ഇതാണ് അപകടത്തിൽപ്പെട്ടവരുടെ മരണത്തിന് ഇടയാക്കിയത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0