വിവാഹ മണ്ഡപത്തിൽ വധുവും വരനും പാൽഗ്ലാസ് പരസ്പരം കൈമാറിയപ്പോൾ , ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് “ചിയേഴ്സ് ” പറഞ്ഞ് വരൻ; വരന് അമളി പറ്റിയതറിഞ്ഞ് പൂജാരിയും വധുവുമടക്കം പൊട്ടിച്ചിരിച്ചു; വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാഹ ദിവസം വധുവിനും വരനും പലപ്പോഴും അമളി പറ്റാറുണ്ട്.
ഇത്തരത്തിലുളള നിരവധി വീഡിയോകള്‍ സോഷ്യല്‍ ലോകത്ത് വൈറലായിട്ടുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ ദിവസം അമളി പറ്റിയ വരന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വിവാഹ ദിനത്തില്‍ വധുവിനോട് ചിയേഴ്സ് പറയുന്ന വരന്റെ വീഡിയോയാണ് സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.
വിവാഹ വേളയില്‍ വധുവും വരനും പാല് പരസ്പരം കൈമാറുന്ന ചടങ്ങിനിടെയായിരുന്നു രസകരമായ സംഭവം.
വധു തന്റെ പാല് വരനു നേരെ നീട്ടുമ്പോള്‍ ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ചിയേഴ്സ് പറയുകയായിരുന്നു വരൻ
വീഡിയോ ഇവിടെ കാണാം
വരനു പറ്റിയ അമളിയോര്‍ത്ത് വധുവും, പൂജാരിയും, ബന്ധുക്കളുമടക്കം ചിരിച്ചുപോയി. പിന്നീടാണ് വരന് കാര്യം മനസിലായത്.
രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
Third Eye News Live
0