video
play-sharp-fill

Saturday, May 17, 2025
Homeflashകൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ; കെ.ടി. ജലീലിനെ തള്ളി...

കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ; കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍; മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാം; ലീഗ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നെന്ന് ബിജെപി; ലീഗിന്റെ നീക്കങ്ങളില്‍ കണ്ണ്‌നട്ട് രാഷ്ട്രീയ നിരീക്ഷകര്‍

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: കെ.ടി. ജലീലിന് മറുപടി മുഖ്യമന്ത്രി കൊടുത്തുവെന്ന് മുസ്ലീം ലീഗ്. എ.ആര്‍. നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. എന്നാല്‍ ജലീലിനോട് തന്നെ ഇക്കാര്യങ്ങള്‍ ചോദിക്കാന്‍ സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ ഭയമില്ലെന്നും ഏത് അന്വേഷത്തെയും നേരിടുമെന്നും പി.എം.എ സലാം പറഞ്ഞു.

ലീഗിന് മുന്നില്‍ ജലീല്‍ ഒന്നുമല്ല. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ എതിര്‍പ്പുകള്‍ പറഞ്ഞാല്‍ മാത്രമേ ലീഗ് മറുപടി പറയേണ്ടതുള്ളൂ. സി.പി.എമ്മിന്റെ പിന്തുണ പോലും ജലീലിനില്ല. അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയംഗം പോലും ആക്കിയിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കെടി ജലീലിനെ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പുതിയ രാഷ്ട്രീയനീക്കമാണോ എന്ന സംശയത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. കുഞ്ഞാലിക്കുട്ടിയെ പൂട്ടാന്‍ കിട്ടിയ അവസരമായിട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ചന്ദ്രികയിലെ കള്ളപ്പണ വിഷയത്തിലും എആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതിയിലും ആരോപണവിധേയനായ പികെ കുഞ്ഞാലിക്കുട്ടിക്ക് സമ്മര്‍ദ്ദമുണ്ടായപ്പോഴൊക്കെ കൃത്യമായ ഇടപെടല്‍ ഇടതുസര്‍ക്കാരില്‍ നിന്നും വരുന്നു എന്നതാണ് ശ്രദ്ധേയം. അനധികൃത നിയമനത്തില്‍ ഉള്‍പ്പെടെ ജലീലിനെ സംരക്ഷിച്ച മുഖ്യമന്ത്രി ഇപ്പോള്‍ കയ്യൊഴിഞ്ഞ നിലയിലാണ്. എന്നാല്‍ തന്നെ ശാസിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടങ്ങള്‍ തുടരുമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ലീഗും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നെന്നും കോണ്‍ഗ്രസ് കഥയറിയാതെ ആട്ടം കാണുകയാണെന്നും ബിജെപി വ്യക്തമാക്കി.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments